കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം താൻ വയനാട്ടില്‍ തുടരണമോ അതോ ഡല്‍ഹിയില്‍ തുടരണമോ എന്നത് തീരുമാനിക്കേണ്ടത് വയനാട്ടിലെ ജനങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മണ്ഡലത്തില്‍ പ്രിയങ്കയെ ഒന്ന് കാണാൻ പോലും കിട്ടില്ലെന്ന ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
ഇടയ്ക്കിടെ താൻ വയനാട് സന്ദർശിക്കുന്നതിന് പകരം ഡൽഹിയിൽ തന്നെ തുടരണമോയെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് മലയോര മണ്ഡലത്തിലെ ജനങ്ങളായിരിക്കും. താൻ തുടരെ തുടരെ വയനാട് സന്ദര്‍ശിക്കുന്നത് കാണുന്ന ജനങ്ങള്‍ ഇനി കുറച്ച് നേരം ഡല്‍ഹിയില്‍ പോയി ഇരിക്കൂ എന്ന് പറയേണ്ട സ്ഥിതിയിലെത്തുമെന്നും പ്രിയങ്ക പറഞ്ഞു. തന്‍റെ കുട്ടിക്കാലത്തെ ഒരു ഓര്‍മ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
LIVE: Corner meeting | Pannikode, Thiruvambadi | Wayanad.https://t.co/xb44QYeueF
— Priyanka Gandhi Vadra (@priyankagandhi) November 5, 2024
തന്‍റെ മകൻ ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് താൻ പലപ്പോഴും അവനെ സ്‌കൂളില്‍ പോയി സന്ദർശിച്ചിരുന്നുവെന്നും ഒടുവിൽ തന്‍റെ സന്ദർശനം കുറയ്ക്കാൻ പ്രിൻസിപ്പൽ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക ഓര്‍ത്തെടുത്ത് പറഞ്ഞു. 'അതിനാൽ, നിങ്ങൾ എന്നെ ഇനി വയനാട്ടില്‍ കാണില്ലെന്ന് പറയുന്നവരോട്, നിങ്ങള്‍ ഇനി പ്രിൻസിപ്പലിനെപ്പോലെ ആകും. ദയവായി ഡൽഹിയിൽ പോയി കുറച്ചുനേരം നിൽക്കൂ എന്ന് എന്നോട് പറയും,' എന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ കോടഞ്ചേരിയിൽ ഒരു കോർണർ മീറ്റിങ്ങിനെ അഭിസംബോധന ചെയ്‌ത് കൊണ്ട് അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം വിഭജന രാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണെന്നും പ്രിയങ്ക ആരോപിച്ചു. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.രാത്രി യാത്ര നിരോധനം മൂലം അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് പരിഹരിക്കപ്പെടണം. തൊഴിലില്ലായ്‌മ ഏറ്റവും ഉയരത്തിലാണ്. തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ ഒരുപാട് കഷ്‌ടപ്പെടുന്നുണ്ടെങ്കിലും ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണ്.
In every corner of Wayanad-from the hardworking MGNREGA workers in Sultan Bathery to the resilient family of an elephant attack victim in Pulpally, to the students and locals in Muttil and Kalpetta-I’ve listened to your stories, dreams, and struggles. Guided by your voices, we… pic.twitter.com/xu9qu918w8
— Priyanka Gandhi Vadra (@priyankagandhi) November 4, 2024
വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. ചുരം റോഡിലടക്കം ഗതാഗത തടസ പ്രശ്‌നങ്ങളുണ്ട്. അതിന് പരിഹാരമായി ബദൽ പാതകൾ ഉണ്ടാകേണ്ടതുണ്ട്. വന്യജീവി- മനുഷ്യ സംഘർഷം വയനാട്ടിലെ വലിയ പ്രശ്‌നമാണ്. ഇതുമൂലം മനുഷ്യജീവനുകൾ നഷ്‌ടപ്പെടുന്നു. വിളകൾ നശിപ്പിക്കപ്പെടുന്നു. ആദിവാസികൾക്ക് വീട് നിർമിക്കുന്നതിന് വേണ്ടി കൂടുതൽ ഫണ്ടുകൾ ആവശ്യമുണ്ട്. കൂടുതൽ തൊഴിലുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു.