കൊല്ലം: ജില്ലയിൽ ഇന്ന് 633 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 55 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 621 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ, പരവൂർ സ്വദേശി മോഹനൻ, കരുനാഗപ്പള്ളി സ്വദേശി സലീം എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 213 പേർ രോഗമുക്തി നേടി. നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6286 ആയി.
കൊല്ലത്ത് 633 പേർക്ക് കൂടി കൊവിഡ്
നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6286 ആയി.