കൊല്ലം ചിതറയിലെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബഷീറിന്‍റെ കൊലപാതകത്തിൽ രാഷ്ട്രീയബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കപ്പ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും രാഷ്ട്രീയ വൈരാഗ്യമില്ലെന്നും സഹോദരി അഫ്താബീവി പറഞ്ഞിരുന്നു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദ്യം ഉന്നയിച്ചാണ് പ്രതി ബഷീറിനെ ആക്രമിച്ചതെന്നും ഇവർ പറഞ്ഞു. ചിതറ കൊലപാതകം പെരിയ ഇരട്ട കൊലക്കേസിനു കോൺഗ്രസ് നൽകിയ തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
കേസിൽ ബഷീറിന്‍റെഅയല്‍വാസിയായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹർത്താൽ ആചരിച്ചു. കൊല്ലപ്പെട്ട ബഷീർ കടയ്ക്കല്‍ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു. പ്രതിയായ ഷാജഹാൻ സ്ഥിരം മദ്യപിച്ചിരുന്നു. സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഇയാൾ പ്രതിയാണ്.