കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്‍റെ ഭാര്യ ഹർഷയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണം എന്നാണ് ആരോപണം.
കുട്ടിയേയും അമ്മയേയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വൈകി എന്നും ആരോപണമുണ്ട്.