കൊല്ലം: കൊവിഡ് രോഗപ്രതിരോധത്തിനായി കെ.എം.എം.എല്ലിന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിന് നല്‍കി. ജില്ലാ ദുരന്തനിവാരണ സേന തലവനും കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ.ചന്ദ്രബോസ് ചെക്ക് കൈമാറി.
മെഡിക്കല്‍ കോളജിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കണമെന്ന ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി രാധാമണി, വൈസ് പ്രസിഡന്‍റ് അഡ്വ എസ് വേണുഗോപാല്‍, കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.