ETV Bharat / state

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ഘോഷിച്ച ഗുരുദേവനുള്ള ആദരവാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി

author img

By

Published : Oct 2, 2020, 8:12 PM IST

കൊല്ലം  ശ്രീനാരായണ ഗുരു  മുഖ്യമന്ത്രി  പിണറായി വിജയൻ  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല  ജെ. മേഴ്സികുട്ടിയമ്മ  കെ. രാജു  കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി  kollam  K Raju  Sree Narayana Guru  open university  kerala's first open university
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊല്ലം: മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശ്രീനാരായണ ഗുരു ദർശനം സമ്പൂർണമാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാ ഗുരുവിനോട് ചെയ്യേണ്ടത് നമ്മൾ ചെയ്തുവെന്നും കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ചെയ്തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി പോലൊരു സർവ്വകലാശാല എന്ന ദീർഘ നാളത്തെ ആഗ്രഹമാണ് ഇന്ന് യാഥാർത്ഥ്യമായത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ഘോഷിച്ച ഗുരുദേവനുള്ള ആദരവാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും സമ്മേളിച്ച മണ്ണിലാണ് സർവ്വകലാശാല എന്നത് അഭിമാനമാണെന്നും വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സർവകലാശാലകൾക്കു കീഴിലെ വിദൂര പഠനം ഇനി പൂർണമായും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കീഴിലാകും. ഉദ്‌ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സികുട്ടിയമ്മ, കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. സർവ്വകലാശാലകൾക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രങ്ങൾ ഇനി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ മേഖലാ കേന്ദ്രങ്ങളാകും. ഇപ്പോൾ വിദൂര പഠനം നടത്തുന്നവർക്ക് അവിടങ്ങളിൽ തന്നെ കോഴ്‌സ് പൂർത്തിയാക്കാം. ഈ അധ്യയന വർഷം മുതലുള്ള പ്രവേശനം പൂർണമായും ഓപ്പൺ സർവകലാശാലക്ക് കീഴിലായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.