കൊല്ലം: കരുനാഗപ്പള്ളിയിൽ ഫോർമാലിൻ കലർന്ന മത്സ്യം മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പിടികൂടി. ദേശീയ പാതയോരത്ത് കച്ചവടത്തിനായി എത്തിച്ച 35 കിലോ പഴകിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. അരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് പൊലീസുമെത്തിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെഎച്ച്ഐമാരായ ഗിരീഷ് കുമാർ, ബിജു എന്നിവർ നേതൃത്വം നൽകി. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
കരുനാഗപ്പള്ളിയിൽ ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി - Karunagappally
ദേശീയ പാതയോരത്ത് കച്ചവടത്തിനായി എത്തിച്ച 35 കിലോ പഴകിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്