ETV Bharat / state

Kandachira Murder Attempt | കണ്ടച്ചിറയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പിടിയില്‍

Kandachira Murder Attempt : ഡെസ്ലിന്‍ (18), എബിന്‍ ഹെന്‍ട്രി (19), ശ്രീക്കുട്ടന്‍ (19) എന്നിവര്‍ അറസ്റ്റില്‍

author img

By

Published : Nov 17, 2021, 9:27 PM IST

Kandachira Murder Attempt  Kandachira  Kandachira news  gang tried to kill a youth in Kandachira  Murder Attempt Kandachira  യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം  കണ്ടച്ചിറയില്‍ കൊലപാതക ശ്രമം  യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം  കൊലപാതക ശ്രമം വാര്‍ത്ത
Murder Attempt | കണ്ടച്ചിറയില്‍ (Kandachira) യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

കൊല്ലം : യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച (Murder Attempt) സംഘം പൊലീസ് പിടിയില്‍. മങ്ങാട് സെന്‍റ് തോമസ് നഗര്‍ തുണ്ട് പുരയിടത്തില്‍ ഡെസ്ലിന്‍ (18), മങ്ങാട് സെന്‍റ് തോമസ് നഗര്‍ ചരുവിള വീട്ടില്‍ എബിന്‍ ഹെന്‍ട്രി (19), കണ്ടച്ചിറ ദിവ്യ ഭവനത്തില്‍ ശ്രീക്കുട്ടന്‍ (19) എന്നിവരാണ് പൊലീസ് പിടിയിലായത്.

മൂവരും കണ്ടച്ചിറയുള്ള (Kandachira) അനുരാഗ് എന്നയാളിന്‍റെ വീടിന് സമീപമിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനില്‍ എത്തിച്ച് പരസ്യ മദ്യപാനത്തിന് കേസെടുത്തു. ജാമ്യം നേടി പുറത്തുവന്ന പ്രതികള്‍ അനുരാഗാണ് പൊലീസിനെ വിളിച്ചറിയിച്ചതെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു.

Also Read: കനത്ത മഴ: ആലപ്പുഴയില്‍ വ്യാപക കൃഷിനാശം, കർഷകർ ദുരിതത്തിൽ

ഇതുകണ്ട് തടുക്കാനായി വന്ന അനുരാഗിന്റെ ബന്ധുക്കളായ പ്രശാന്ത്, ബിനു എന്നിവരെ പ്രതികള്‍ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൈക്കും തലയ്ക്കും പരിക്കേറ്റ ഇവര്‍ ജില്ല ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി. പ്രശാന്തിന്‍റെ പരാതിയില്‍ കിളികൊല്ലൂര്‍ പൊലീസ് ഇവരെ കണ്ടച്ചിറ നിന്നും പിടികൂടുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.