കൊല്ലം: കത്തികാട്ടി സ്വർണക്കടയിൽ നിന്ന് മാല കവർന്നു. കൊല്ലം മൂന്നാംകുറ്റി ജങ്ഷനിലെ സ്വർണക്കടയിലാണ് കവർച്ച നടന്നത്. കടയ്ക്കു സമീപം മറഞ്ഞു നിന്ന് പരിസരം നിരീക്ഷിച്ച ശേഷം മോഷ്ടാവ് അകത്തെത്തിയത്.
Also Read: കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 25 ഗ്രാമിന്‍റെ സ്വർണ മാലയുമായി കടന്ന് കളയുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച ഉടമയെ തട്ടിമാറ്റിയ ശേഷമാണ് ഇയാൾ പുറത്തേക്ക് ഓടിയത്. നീല ജീൻസും കറുത്തെ ഫുൾ കൈ ജാക്കറ്റുമാണ് മോഷ്‌ടാവ് ധരിച്ചിരുന്നത്.
കടയുടെ സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി മറ്റു രണ്ടുപേർക്കൊപ്പം മോഷ്ടാവ് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കിളികൊല്ലൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്.