കൊല്ലം: ജീവനം ഹരിതസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു. ഹരിതസമൃദ്ധി പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ജീവനം ഹരിതസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചവറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ ഭാവിക്കൊരു കരുതൽ എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വീടുകളിൽ ഉൾപ്പെടെ 1500 കേന്ദ്രങ്ങളിലാണ് കൃഷിയിടം ഒരുക്കുന്നത്. ചവറ പറമ്പിമുക്കിന് സമീപം രണ്ടര ഏക്കർ സ്ഥലത്ത് എ.ഐ.വൈ.എഫ് ചവറ മണ്ഡലം സെക്രട്ടറി അനിൽ തേവലക്കരയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
ഭാവിക്കൊരു കരുതൽ ; ജീവനം ഹരിതസമൃദ്ധി ഉദ്ഘാടനം ചെയ്‌തു
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വീടുകളിൽ ഉൾപ്പെടെ 1500 കേന്ദ്രങ്ങളിലാണ് കൃഷിയിടം ഒരുക്കുന്നത്.