കൊല്ലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം സി.സി ചെയർമാൻ ഷിജു വർഗീസിനെതിരെയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം.
ഷിജു വർഗീസിന്‍റെ കാറിൽ നിന്നും കന്നാസിൽ സൂക്ഷിച്ച മണ്ണെണ്ണ കണ്ടെത്തിയെന്നും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തുവെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം. ഇന്ന് പുലർച്ചെ 5.30ന് പൂയപള്ളിയിൽ വച്ചാണ് സംഭവം നടന്നതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ പെനിയേൽ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.