ETV Bharat / state

'മന്ത്രി ഇടപെട്ടത് കേരളത്തിന് നാണക്കേട്'; എ.കെ ശശീന്ദ്രനെതിരെ യുവമോര്‍ച്ച

എ.കെ ശശീന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ യുവമോര്‍ച്ച മന്ത്രിയുടെ കോലം കത്തിച്ചു.

Yuva Morcha against Minister  Intervention to save the accused has embarrassed Kerala  പ്രതിയെ രക്ഷിക്കാൻ മന്ത്രി ഇടപെട്ടത് കേരളത്തിന് നാണക്കേടുണ്ടാക്കി  എ.കെ ശശീന്ദ്രനെതിരെ യുവമോര്‍ച്ച  Yuva Morcha against Minister  എ.കെ ശശീന്ദ്രന്‍ രാജി വെക്കണം  AK Shashindran should resign  കേരള സര്‍ക്കാര്‍  kerala govt
'മന്ത്രി ഇടപെട്ടത് കേരളത്തിന് നാണക്കേട്'; എ.കെ ശശീന്ദ്രനെതിരെ യുവമോര്‍ച്ച
author img

By

Published : Jul 20, 2021, 7:14 PM IST

Updated : Jul 20, 2021, 7:37 PM IST

കൊല്ലം: സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി യുവമോര്‍ച്ച. രാജി ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു.

സ്ത്രീപീഡനം ഒത്തുതീർപ്പാക്കിയെന്ന വിഷയത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ യുവമോര്‍ച്ച.

ഇരയ്‌ക്കൊപ്പം നിൽക്കാതെ പ്രതിയെ രക്ഷിക്കാൻ വേണ്ടി ഒരു മന്ത്രി ഇടപെട്ട സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കി. എ.കെ ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രി രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സംഘടന പ്രഖ്യാപിച്ചു.

താലൂക്ക് കച്ചേരി ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചിന്നക്കടയിൽ സമാപിച്ചു. യുവമോർച്ച ജില്ല പ്രസിഡന്‍റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പി അഖിൽ, വൈസ് പ്രസിഡന്‍റ് ജമുൻ ജഹാംഗീർ, സെക്രട്ടറി ഗോകുൽ എന്നിവര്‍ പങ്കെടുത്തു.

ALSO READ: കൊവിഡ് വ്യാപനത്തില്‍ ആശങ്ക; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകളില്ല

Last Updated : Jul 20, 2021, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.