ചെന്നൈ : ഐ.ഐ.ടി വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ ചെയ്‌ത സംഭവത്തിന്‍റെ അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ.വിശ്വനാഥനാണ് വിവരം അറിയിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മെഗാലിനയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഐ.ഐ.ടിയിലെ എല്ലാ അധ്യാപകരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഈമാസം എട്ടിനാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു . ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്.