കൊല്ലം: പാലക്കാട് നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന ആറരക്കിലോ കഞ്ചാവും 12ബോട്ടിൽ മദ്യവുമായി യുവാവ് പിടിയില്‍. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ഇസാക്ക് ആണ് പിടിയിലായത്. കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കര മൈലം ജംങ്ഷന് സമീപം വാഹനവുമായി പ്രതി പിടിയിലാവുകയായിരുന്നു.
വാഹനത്തിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവും മദ്യവും കണ്ടെത്തിയത്.ഓടനാവട്ടം, മുട്ടറ, പൂയപ്പള്ളി, ഉമ്മന്നൂർ, കുടവട്ടൂർ തുടങ്ങിയ മേഖലകളിലെ കഞ്ചാവ് വില്പനക്കാരനാണ് പ്രതി. ഇസഹാക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു.