ETV Bharat / state

രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടം തകര്‍ന്നു; 'നിര്‍മിതി'യുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആരോപണം - Pathanapuram Thalavoor Ayurveda Hospital

ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്.

ആശുപത്രി നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആരോപണം  പത്തനാപുരം തലവൂര്‍  പത്തനാപുരം തലവൂര്‍ ആയുര്‍വ്വേദ ആശുപത്രി  കൊല്ലം  Alleged malpractice in hospital construction  Pathanapuram Thalavoor Ayurveda Hospital  The hospital building collapsed thalavoor in kollam
രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടം തകര്‍ന്നു
author img

By

Published : Jun 17, 2022, 4:13 PM IST

കൊല്ലം: രണ്ട് മാസം മുമ്പ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന്‍റെ മേല്‍കൂര തകര്‍ന്ന് വീണു. പത്തനാപുരം തലവൂരിലെ ആയുര്‍വേദ ആശുപത്രിയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടം തകര്‍ന്നു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു ആശുപത്രിയുടെ നിര്‍മാണ ചുമതല. വ്യാഴാഴ്‌ച രാത്രിയാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. രാത്രിയായതുകൊണ്ട് രോഗികള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് എം.എല്‍.എ കെബി ഗണേഷ് കുമാർ പറഞ്ഞു.

എംഎല്‍എയുടെ വിമർശനം ഏറ്റുവാങ്ങിയ ആശുപത്രി: ആശുപത്രിയില്‍ ഇടക്ക് സന്ദര്‍ശിക്കാറുള്ള എം.എല്‍.എ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ട് ആശുപത്രി ജീവനക്കാരെ ശാസിച്ചിരുന്ന സംഭവം നേരത്തെ വലിയ ചർച്ചയായിരുന്നു. എന്നാല്‍ കെട്ടിട നിര്‍മാണ വേളയില്‍ തന്നെ അപാകതകളെ കുറിച്ച് വിവാദങ്ങൾ ഉയര്‍ന്നിരുന്നുവെന്നും കെട്ടിട നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.

also read: കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.