കൊല്ലം: ലോക രക്ഷയ്ക്കായി പിറന്നുവെന്ന് വിശ്വാസികൾ കരുതുന്ന യേശുവിന്‍റെ ജനനം ബെത്‌ലഹേം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിലായിരുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഉണ്ണിയേശുവിന്‍റെ ജനനം ലോകമെങ്ങും ആഘോഷിക്കുമ്പോൾ പുല്‍ക്കൂടും കാലിത്തൊഴുത്തുമെല്ലാം വീടുകളിലും ആരാധനാലയങ്ങളിലും നിർമിച്ചാണ് വിശ്വാസികൾ ക്രിസ്‌മസിനെ വരവേല്‍ക്കുന്നത്. എന്നാല്‍ പുല്‍ക്കൂടിന്‍റെ നിർമാണത്തിന് പിന്നിലെ കഥയെന്തെന്ന് പലർക്കും അറിവുണ്ടാകില്ല.
ആ കഥ ഇങ്ങനെയാണ്
ക്രിസ്‌തു ജനിച്ച ബെത്‌ലഹേം ഗ്രാമത്തിലെ ഗുഹ സന്ദർശിച്ചപ്പോഴാണ് സെന്‍റ് ഫ്രാൻസിസ് അസീസി എന്ന സന്യാസി വര്യന് പുല്‍ക്കൂട് നിർമിക്കാനുള്ള പ്രചോദനമുണ്ടായത്. ബെത്‌ലഹേം ഗുഹയ്ക്കുള്ളിലെ ചെറിയ കാലിത്തൊഴുത്തായിരുന്നു അസീസിയുടെ പ്രചോദനം. യേശുവിന്‍റെ ജനനം പോലെ എളിമയും ലാളിത്യവും വിളിച്ചോതുന്നതായിരുന്നു അസീസിയുടെ പുൽക്കൂട്.
13-ാം നൂറ്റാണ്ടിൽ 1223ലെ ക്രിസ്‌മസ് രാത്രിയിലാണ് സെന്‍റ് ഫ്രാൻസിസ് അസീസി ലോകത്ത് ആദ്യമായി പുൽക്കൂട് നിർമിച്ചത്. ഇറ്റലിയിലെ ഗ്രേച്ചിയൊവിൽ ഒരു ഗുഹയ്ക്കുള്ളില്‍ നടത്തിയ ക്രിസ്‌മസ് രാത്രിയിലെ ദിവ്യബലിക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇടയിലാണ് വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ദൃശ്യം പുനഃസൃഷ്‌ടിക്കുന്നത്. അന്നുമുതല്‍ പുല്‍ക്കൂട് ലോകമെമ്പാടും തിരുപ്പിറവിയുടെ ആത്മീയാനുഭൂതി സമ്മാനിക്കുന്ന ദൃശ്യാവിഷ്ക്കരണമായി ഇന്നും നിലകൊള്ളുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസി സ്ഥാപിച്ച സന്യാസ സമൂഹത്തിന്‍റെ നേരവകാശികളാണ് കപ്പൂച്ചിൻ. ഇറ്റലിയിലെ അസീസിയിലെ പോർച്ചുങ്കുല ബസലിക്ക സന്ദർശിച്ച മുൻ പ്രൊവിൻഷ്യൽ ഫാദർ ഡോ. സുനിൽ, ആ ഓർമകൾ ഇടിവി ഭാരതുമായി പങ്കുവെച്ചു.
Also read:Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ