ETV Bharat / state

മുന്‍ ഹോക്കി താരത്തിന്‍റെ മരണം; നിയമ നടപടികളുമായി കുടുംബം - hockey

ടി.ടി.ആറിനെ വിവരം അറിയിച്ചെങ്കിലും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയില്ല

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ കിട്ടാതെ മുൻ ദേശീയ ഹോക്കി താരം മരിച്ചു
author img

By

Published : Sep 10, 2019, 1:35 PM IST

Updated : Sep 10, 2019, 3:04 PM IST

കൊല്ലം: ട്രെയിൻ യാത്രക്കിടെ ചികിത്സ കിട്ടാതെ മുൻ ദേശീയ ജൂനിയർ ഹോക്കി ടീം താരം മനു മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ സൗകര്യം ഏർപ്പെടുത്താൻ റെയിൽവെ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മനു മരിച്ചത്. റെയിൽവെയുടെ അനാസ്ഥക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ബന്ധുക്കൾ.

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ കിട്ടാതെ മുൻ ദേശീയ ഹോക്കി താരം മരിച്ചു

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മനുവിന്‍റെ അവസ്ഥ മോശമായപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിതിൻ ടി.ടി.ആറിനെ വിവരം അറിയിച്ചെങ്കിലും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയില്ല. ട്രെയിൻ വിരുദാചലം സ്റ്റേഷനിൽ എത്തിയ ശേഷം അര മണിക്കൂർ കഴിഞ്ഞ്‌ സ്വകാര്യ ആംബുലൻസ് വിളിച്ചാണ് ആശുപത്രിയിൽ പോയത്. എന്നാൽ അപ്പോഴേക്കും മനു മരിച്ചിരുന്നു.

തന്‍റെ മകന്‍റെ അവസ്‌ഥ മറ്റാർക്കും ഉണ്ടാകരുത് എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതിനുള്ള നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്നും മനുവിന്‍റെ രക്ഷിതാക്കൾ പറഞ്ഞു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു മനു. കുടുംബത്തിന്‍റെ ആകെയുള്ള പ്രതീക്ഷയായിരുന്നു മനു. സ്‌പോർട്‌സിനൊപ്പം പഠനത്തിലും മികവ് പുലർത്തിയ മനുവിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് അമ്മ രോഹിണിയും അച്ഛൻ മധുവും.

Intro:ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ കിട്ടാതെ മുൻ ദേശീയ ഹോക്കി താരം മരിച്ചു

Body:ട്രെയിൻ യാത്രക്കിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ കിട്ടാതെ മുൻ ദേശീയ ജൂനിയർ ഹോക്കി ടീം താരത്തിന് ദാരുണാന്ത്യം. കൊല്ലം പള്ളിമൺ സ്വദേശി മനുവാണ് മരിച്ചത്. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായ മനുവിന് അതിന് ചികിത്സാ സൗകര്യം ഏർപ്പെടുത്താൻ റെയിൽവേ അധികൃതർ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഫിസിക്കൽ എജുക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് മനു. ഓണ അവധിക്ക് നാട്ടിലേക്ക് മടങ്ങും വഴി പോണ്ടിച്ചേരി വിരുദാചാലം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മനുവിന്റെ അവസ്‌ഥ മോശം ആയതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിതിൻ ടി.ടി.ആറിന് വിവരം അറിയിച്ചെങ്കിലും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയില്ല. ട്രെയിൻ വിരുദാചലം സ്റ്റേഷനിൽ എത്തിയ ശേഷം അര മണിക്കൂറോളം കഴിഞ്ഞ്‌ സ്വകാര്യ ആംബുലൻസ് വിളിച്ച് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മനു മരിച്ചിരുന്നു. എസ്.സി വിഭാഗത്തിൽ പെട്ട കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ മനുവിൽ ആയിരുന്നു. സ്‌പോർട്‌സിന് ഒപ്പം പഠനത്തിനും മികവ് പുലർത്തിയ മനുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അമ്മ രോഹിണിയും അച്ഛൻ മധുവും. തന്റെ മകന്റെ അവസ്‌ഥ മറ്റാർക്കും ഉണ്ടാകരുത് എന്ന വാശിയിൽ റെയിൽവേ അനാസ്ഥയ്ക്ക് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം.

Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : Sep 10, 2019, 3:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.