ETV Bharat / state

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് കൊല്ലത്തെ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍

തെരുവില്‍ കഴിയുന്ന അനാഥര്‍ക്ക് പൊതിച്ചോറ് എത്തിച്ച് മാതൃകയാവുകയാണ് ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥര്‍.

കൊല്ലം  ആര്‍.ടി.ഒ  ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍  kollam  Rto officials  സർക്കാർ ഉദ്യോഗസ്ഥര്‍  Government officials  streets
തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് കൊല്ലത്തെ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍
author img

By

Published : May 10, 2021, 7:25 PM IST

Updated : May 10, 2021, 8:00 PM IST

കൊല്ലം: ഏറ്റവും വലിയ ദുഖം പട്ടിണിയാണെന്ന് അറിയാത്തവര്‍ ആരുമില്ല. ആ ബോധ്യമാണ് കൊല്ലത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കനിവിന്‍റെ സഹായഹസ്തം നേട്ടാന്‍ പ്രേരിപ്പിച്ചതും. തെരുവില്‍ കഴിയുന്ന അനാഥര്‍ക്ക് പൊതിച്ചോറ് എത്തിച്ച് മാതൃകയാവുകയാണ് ഒരുകൂട്ടം ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍.

കൂടുതല്‍ വായനയ്ക്ക്: ജോലിവാ​ഗ്‌ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ പകച്ച് നിൽക്കുകയാണ് സർക്കാരും ജനവും. ഈ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലാണ് തെരുവുകളില്‍ കഴിയുന്നര്‍. ഇവർ വർഷങ്ങളായി ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ്. അന്തി ഉറങ്ങുന്നത് കടത്തിണ്ണയിലോ ബസ് സ്റ്റാൻഡിലോ, മൈതാനങ്ങളിലോ ആണ്. ഹർത്താലോ, ലോക്ക്ഡൗണോ വന്നാല്‍ ഇക്കൂട്ടർ പട്ടിണിയിലാകും. 40 വർഷമായി തെരുവിൽ ജീവിക്കുന്നവർ വരെ നഗരത്തിൻ്റെ വിവിധ പ്രദേശളിൽ ഉണ്ട്. ഇവർക്കാണ് മോട്ടോർ വാഹന വകുപ്പും, ട്രാക്ക് എന്ന സന്നദ്ധ സംഘടനയും ചേർന്ന് ആഹാരം എത്തിച്ച് നൽകിയത്.

ദുരിതത്തിലായ തെരുവിന്‍റെ മക്കള്‍ക്ക് ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെ സ്നേഹ സ്പര്‍ശം.

80-തിനടുത്ത് ആൾക്കാരാണ് ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് റോഡരികില്‍ കഴിയുന്നത്. ഇവർക്കെല്ലാം ഉദ്യോഗസ്ഥർ പൊതിച്ചോറ് നൽകി. പ്രഭാത ഭക്ഷണവും വാങ്ങി നൽകി. ആശ്രാമം മൈതാനത്തെ മാവിൽ നിന്നും മാങ്ങ പറിച്ച് കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ആഹാരം കിട്ടുന്നില്ലെന്ന് അറിഞ്ഞത്. തുടർന്ന്, ട്രാക്കുമായി ചേർന്ന് തെരുവിൽ കഴിയുന്നവർക്ക് ആഹാരം നൽകാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക് ഡൗണില്‍ തിരികെ പോകാൻ കഴിയാതെ കുടുങ്ങിയ അന്യസംസ്ഥാന ലോറികളിലെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥര്‍ ആഹാരം നൽകി. ഭക്ഷണം നല്‍കിയതിന് ഇവരെല്ലാം ഉദ്യോഗസ്ഥര്‍ക്ക് നന്ദിയറിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Last Updated : May 10, 2021, 8:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.