ETV Bharat / state

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് - minister k raju

ജില്ലാ ആശുപത്രിക്ക് തുല്യമായ നിലവാരത്തിലാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.

പുനലൂര്‍ താലൂക്ക് ആശുപത്രി  ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്  മന്ത്രി കെ.രാജു  കൊല്ലം  District Cancer Care Unit  Punalur Taluk Hospital  minister k raju  kollam news
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന് തറക്കല്ലിട്ടു
author img

By

Published : Mar 5, 2020, 9:13 AM IST

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്‍റെ ശിലാസ്ഥാപനവും വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയുമൊരുക്കുന്ന കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രമായി പുനലൂര്‍ താലൂക്ക് ആശുപത്രി മാറിയെന്ന് ഉദ്ഘാ‌ടന ചടങ്ങില്‍ മന്ത്രി കെ.രാജു പറഞ്ഞു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന് തറക്കല്ലിട്ടു

ജില്ലാ ആശുപത്രിക്ക് തുല്യമായ നിലവാരത്തിലാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം. ആര്‍ദ്രം മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്‍റെ കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി പറഞ്ഞു. ജില്ലക്കായി അനുവദിച്ച ക്യാന്‍സര്‍ കെയര്‍ യൂണിറ്റാണ് 2013ല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. നിലവില്‍ ഇരുപതിനായിരം രോഗികള്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നാല് കോടി രൂപ ചെലവിലാണ് പുതിയ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് യാഥാര്‍ഥ്യമാക്കുന്നത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ടെലഫോണിക് കൗണ്‍സിലിങ് പദ്ധതിയായ ഹോപിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.