കൊല്ലം/ തിരുവനന്തപുരം : ചടയമംഗലം എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും ആയിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കൊല്ലത്തെ വസതിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വട്ടപ്പാറ എസ്.യു.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഓച്ചിറ പ്രയാർ ആണ് സ്വദേശമെങ്കിലും ചടയമംഗലത്തായിരുന്നു നിലവിൽ താമസം. 2001ല്‍ ചടയമംഗലം എംഎല്‍എ ആയിരുന്നു. 18 വർഷം മിൽമയുടെ ചെയർമാനുമായിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം നിര്‍ണായക നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു പ്രയാര്‍. സുപ്രീം കോടതിയിലടക്കം പ്രയാറിന്‍റെ നിലപാട് ശ്രദ്ധ നേടിയിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുപിന്നാലെ ഓര്‍ഡിന്‍സ് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് പ്രയാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്.
മില്‍മയെ കോണ്‍ഗ്രസ് പക്ഷത്ത് നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു പ്രയാര്‍ ഗോപാലകൃഷ്‌ണന്‍.