കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കെട്ടിവയ്ക്കാനുള്ള തുക മത്സ്യതൊഴിലാളികൾ നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിയാണ് അഡ്വ. ബിന്ദുകൃഷ്ണ. കൊല്ലം വാടി ഹാർബറിൽ എത്തിയപ്പോഴാണ് മത്സ്യതൊഴിലാളികൾ തുക കൈമാറിയത്.
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അതിശക്തമായ നിലപാടുകളുമായി ഓഖി ദുരന്തകാലഘട്ടം മുതൽ ബിന്ദുകൃഷ്ണ നിലകൊള്ളുന്നതിനാലാണ് തുക നൽകാൻ ഒറ്റക്കെട്ടായി തീരുമാനിച്ചതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിജു ലൂക്കോസും പങ്കെടുത്തു.