ETV Bharat / state

അന്തിയുറങ്ങുന്നത് റെയിൽവേ സ്റ്റേഷനുകളിൽ..കൂട്ടിരിക്കുന്നത് തെരുവുനായ്‌ക്കൾ; മക്കളറിയുന്നുണ്ടോ ജനിപ്പിച്ചവരുടെ വയറ് കേഴുന്നത്

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ഉണ്ണികൃഷ്‌ണനും (53), ഭാര്യ രാധയും മൂന്ന് മാസമായി കഴിയുന്നത് റെയിൽവേ സ്റ്റേഷനുകളിൽ.

കൊല്ലം അഞ്ചാലുംമൂട്  അന്തിയുറങ്ങുന്നത് റെയിൽവേ സ്റ്റേഷനിൽ  അനാഥരായി കുടുംബം  റെയിൽവേ സ്റ്റേഷനിൽ കഴിയുന്ന ദമ്പതികൾ  ലൈഫ്‌മിഷൻ പദ്ധതി  family looking for financial help in kollam  kollam couple looking for help  couple staying in railway station  couple staying in railway station
മക്കളറിയുന്നുണ്ടോ ജനിപ്പിച്ചവരുടെ വയറ് കേഴുന്നത്
author img

By

Published : Dec 18, 2022, 5:34 PM IST

മൂന്ന് മാസമായി റെയിൽവേ സ്റ്റേഷനുകളിൽ കഴിയുന്ന ദമ്പതികൾ

കൊല്ലം: 'രാത്രിയായാൽ പട്ടി മാത്രമേയുള്ളു റെയിൽവേസ്റ്റേഷനിൽ കൂട്ടിന്'.. മൂന്ന് മാസമായി റെയിൽവേ സ്റ്റേഷനുകളിൽ കഴിയുന്ന ഉണ്ണികൃഷ്‌ണന്‍റെ വാക്കുകളാണിവ. തലചായ്ക്കാൻ ഇടമില്ലാതെ മൂന്ന് മാസത്തോളമായി റെയിൽവേ സ്‌റ്റേഷനുകൾ മാറിമാറി കഴിയുകയാണ് അഞ്ചാലുംമൂട് സ്വദേശികളായ ദമ്പതികൾ. തൃക്കരുവ പഞ്ചായത്തിലെ ഉണ്ണികൃഷ്‌ണനും (53), ഭാര്യ രാധയുമാണ് (53) മൂന്ന് ദിവസമായി കൊല്ലം റെയിൽവേ പ്ലാറ്റ്‌ഫോമിൽ കഴിയുന്നത്. മൂന്ന് മാസത്തോളമായി അങ്കമാലി, ആലുവ തൊട്ട് തമിഴ്‌നാട്ടിലെ നാഗൂർ റെയിൽവേ സ്റ്റേഷനിൽ വരെ ഇരുവരും തങ്ങിയിട്ടുണ്ട്.

അവസ്ഥ കണ്ടു സുമനസ്സുകൾ വാങ്ങി നൽകുന്ന ടിക്കറ്റുകളിലാണ് യാത്രയും, സ്റ്റേഷനിലെ വാസവും. സ്വന്തം നാടായതിനാലും പരിചയക്കാർ ഉണ്ടാകുമെന്നതിനാലുമാണ് കൊല്ലത്തേക്ക് ഇതുവരെ വരാതിരുന്നത്. ഇവിടെ എത്തിയ ശേഷവും ഒരുതവണ തിരുവനന്തപുരത്ത് പോയി മടങ്ങിവന്നു.

പ്ലാറ്റ്‌ഫോമിൽ കഴിയുമ്പോൾ പലപ്പോഴും പൊലീസ് പുറത്താക്കും. രാധ ബെഞ്ചിലും താഴെ തുണി വിരിച്ച് അതിൽ ഉണ്ണികൃഷ്‌ണനും കിടക്കുകയാണ് പതിവ്. റെയിൽവേ സ്റ്റേഷനിൽ കഴിയാൻ പറ്റാതിരിക്കുമ്പോൾ ബസ് സ്റ്റാൻഡിലേക്കു മാറും. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് വാടക കൊടുക്കാൻ കഴിയാത്തതിനാൽ ചെറുമുട്ടിലെ ലോഡ്‌ജിൽ നിന്ന് ഇറക്കി വിട്ടത്.

ഒരു മാസം മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂവെങ്കിലും അന്നത്തെ വാടകയായ 4500ന് പകരം 6000 രൂപയാണ് ഉടമ ഇപ്പോൾ ആവശ്യപ്പെടുന്നത്. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ തെരുവിലേക്ക് അന്ന് ഇറങ്ങിയതാണ് ഇരുവരും. ആവശ്യ സാധനങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം ലോഡ്‌ജിലായതിനാൽ ഉടുക്കാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.

ഏതു ജോലി ചെയ്യാനും സന്നദ്ധനായ രാധാകൃഷണന് ആലുവയിൽ ഹോം നഴ്‌സായി ജോലി ശരിയായിട്ടുണ്ട്. എന്നാൽ, വാടകക്കുടിശിക നൽകാനില്ലാത്തതിനാൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ എടുക്കാൻ കഴിഞ്ഞിട്ടില്ല. രോഗിയായ ഭാര്യ രാധയെ സുരക്ഷിതമായി ഒരിടത്ത് പാർപ്പിക്കാൻ കഴിഞ്ഞാൽ ഉണ്ണികൃഷ്‌ണന് ജോലിക്കു പോയി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഭക്ഷണത്തിനും വലിയ ബുദ്ധിമുട്ടാണ് ഇരുവരും നേരിടുന്നത്. ആരെങ്കിലും വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്.

പ്രമേഹം, മുട്ടുവേദന, രക്തം കട്ട പിടിക്കൽ തുടങ്ങിയ രോഗങ്ങളുള്ള രാധയ്ക്കും മുട്ടുവേദനയുള്ള ഉണ്ണികൃഷ്‌ണനും മരുന്നും കഴിക്കേണ്ടതുണ്ട്. വാടക കുടിശ്ശിക അടച്ച് തങ്ങളുടെ സാധനങ്ങളെടുത്ത് രാധയെ സുരക്ഷിതമായ എവിടെയെങ്കിലും പാർപ്പിക്കണമെന്നാണ് ഉണ്ണികൃഷ്‌ണന്‍റെ ആഗ്രഹം. എങ്കിൽ ബാക്കി കാര്യങ്ങൾ ജോലി ചെയ്‌ത് ശരിയാക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.