കൊല്ലം: നിലമേൽ പേഴുവിള വീട്ടിൽ മുഹമ്മദ് നജീബ്, സുനി ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നാഗർകോവിൽ തിട്ടവിളയിലെ കുളത്തിൽ കഴിഞ്ഞ ദിവസമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുന്നാൾ ആഘോഷിക്കാനാണ് ആദിൽ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്റെ കുടുംബവീട്ടിൽ പോയത്. ഉമ്മയുടെയും സഹോദരങ്ങളുടേയും ഒപ്പമായിരുന്നു യാത്ര. തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയ ആദിലിനെ ആറാം തിയതി വൈകിട്ട് കാണാതായി.
രണ്ട് ദിവസം പൊലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ ആദിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്റെ ഭാഗത്ത് ക്ഷതമേറ്റ പാട് എന്നിവ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയാതായി ബന്ധുക്കൾ പറഞ്ഞു.
നാഗർകോവിൽ പൂതപെട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 14 വയസുകാരനെ ചോദ്യം ചെയ്തു വരികയാണ്. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ കേരള സർക്കാർ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യണമെന്നും കുടുംബം ആവശ്യപ്പട്ടു.