കൊല്ലം: വ്യാജ വാറ്റിനിടെ നാലുപേര്‍ പൊലീസ് പിടിയില്‍. പനവേലി സ്വദേശികളായ രാജേഷ്, ജോൺസൺ, സുരേഷ്, ഉണ്ണി എന്നിവരാണ് പിടിയിലായത്. സദാനന്തപുരം ഉഗ്രന്‍മുക്കിന് സമീപം അശോകന്‍റെ വീട്ടില്‍ വ്യാജ വാറ്റ് നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. രാത്രിയില്‍ വ്യാജവാറ്റ് നടത്തുന്നതായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര സി.ഐ അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ആറാമത്തെ വ്യാജവാറ്റ് സംഘത്തെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടുന്നത്. വ്യാജവാറ്റും മദ്യവില്‍പ്പനയും തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.
വ്യാജ വാറ്റിനിടെ നാല് പേര്‍ പൊലീസ് പിടിയില്‍ - fake arrack seized news
പനവേലി സ്വദേശികളായ രാജേഷ്, ജോൺസൺ, സുരേഷ്, ഉണ്ണി എന്നിവരാണ് വ്യാജ വാറ്റിനിടെ പൊലീസ് പിടിയിലായത്