ETV Bharat / state

കൊല്ലം കിഴക്കൻ മേഖലയിൽ അതീവ ജാഗ്രത

author img

By

Published : Apr 29, 2020, 4:02 PM IST

കൊവിഡ് സംശയിക്കുന്ന വ്യക്തി സന്ദർശിച്ചെന്ന വിവരത്തെ തുടർന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. ഇയാൾ പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിയിരുന്നു

Extreme vigilance in the east of Kollam  കൊല്ലം കിഴക്കൻ മേഖലയിൽ അതീവ ജാഗ്രത  കൊല്ലം  കിഴക്കൻ മേഖലയിൽ അതീവ ജാഗ്രത  Extreme vigilance  east of Kollam
കൊല്ലം

കൊല്ലം: ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ അതീവ ജാഗ്രത. കൊവിഡ് സംശയിക്കുന്ന വ്യക്തി സന്ദർശിച്ചെന്ന വിവരത്തെ തുടർന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. ഇയാൾ പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിയിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ അഞ്ചു ജീവനക്കാരെ നിരീക്ഷണത്തിന് വിധേയരാക്കി.

ആറു പൊലീസുകാരെ നിരീക്ഷണത്തിലാക്കിയതിനെ തുടർന്ന് കുളത്തൂപ്പുഴയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് പരിശോധനയും നിയന്ത്രണവും ശക്തമാക്കിയതായി റൂറൽ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. കുളത്തൂപ്പുഴ സർക്കിൾ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ മറ്റൊരു സർക്കിൾ ഇന്‍സ്‌പെക്ടര്‍ കൂടി കുളത്തൂപ്പുഴയിൽ പരിശോധനയ്ക്ക് ഉണ്ടാകും. ഇതിനു പുറമെ ആരോഗ്യ വകുപ്പ് വീടുകളിൽ എത്തിയുള്ള വിവര ശേഖരണവും വൈറസ് പ്രതിരോധ മരുന്നിന്‍റെ വിതരണവും ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.