കൊല്ലം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിൽ ആശങ്ക വർധിപ്പിച്ച് 55 ആശുപത്രി ജീവനക്കാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരാണ് നിരീക്ഷണത്തിൽ പോയത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്.
രോഗിയുമായി പ്രാഥമീക സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സാമ്പിൾ ഉടൻ ശേഖരിക്കും. അതേസമയം ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്ലാസ്മാ ചികിത്സ ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് പ്ലാസ്മാ ചികിത്സ നടത്തുന്നത്. രോഗിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ റൂട്ട്മാപ്പ് ഇതുവരെ തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. രോഗിക്ക് ഓർമ്മകുറവ് ഉള്ളതിനാൽ വിവരങ്ങൾ ശേഖരിക്കുക ദുഷ്കരമാകും.