ETV Bharat / state

ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡുമായി ഇരവിപുരം സ്വദേശി - inverted art painting

സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഭഗത് സിങ്, ഡോക്ടർ രാജേന്ദ്ര പ്രസാദ്, ബാല ഗംഗാധത തിലക് എന്നിവരുടെ ഇൻവെർട്ടഡ് പോട്രേറ്റുകൾ വരച്ചാണ് സുധീപ് ഇരട്ട റെക്കോഡ് സ്വന്തമാക്കിയത്.

Eravipuram news  kollam local  കൊല്ലം വാര്‍ത്തകള്‍  ഇൻവർട്ടഡ് ആർട്ട്  inverted art painting  inverted art
ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡുമായി ഇരവിപുരം സ്വദേശി
author img

By

Published : Sep 2, 2021, 2:23 PM IST

കൊല്ലം: ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡുമായി ഇരവിപുരം സ്വദേശി എസ്.കെ. സുധീപ്. വസ്തുക്കളുടെ നെഗറ്റീവ് ചിത്രങ്ങൾ വരയ്ക്കുന്ന ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡുമാണ് സുധീപ് സ്വന്തമാക്കിയത്.

സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഭഗത് സിങ്, ഡോക്ടർ രാജേന്ദ്ര പ്രസാദ്, ബാല ഗംഗാധത തിലക് എന്നിവരുടെ ഇൻവെർട്ടഡ് പോട്രേറ്റുകൾ വരച്ചാണ് സുധീപ് ഇരട്ട റെക്കോഡ് സ്വന്തമാക്കിയത്.

ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡുമായി ഇരവിപുരം സ്വദേശി

സ്കൂൾ കാലഘട്ടത്തിൽ തന്നെ ധാരാളം പോട്രേറ്റ് ചിത്രങ്ങൾ വരച്ചിരുന്ന സുധീപ് ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി പരീക്ഷിച്ചു തുടങ്ങിയ ചിത്രകലാ രീതിയാണ് ഇപ്പോൾ റെക്കോർഡിന്‍റെ തിളക്കത്തിലെത്തിയത്. പഠനത്തിന്‍റെ ഇടവേളകളിൽ ലഭിക്കുന്ന സമയത്താണ് സുധീപിന്‍റെ ചിത്ര രചന. ഒരു ചിത്രം പൂർത്തിയാക്കുവാൻ ഏകദേശം മൂന്നു ദിവത്തോളം വേണ്ടി വരുമെന്നാണ് സുധീപ് പറയുന്നത്.

സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് നിരവധി പേർ ചിത്രങ്ങൾ വരച്ചു നൽകുന്നതിനായി സമീപിക്കുന്നുണ്ടെന്നും ഇതുഴി ചെറിയൊരു വരുമാനം ലഭിക്കുന്നുണ്ടെന്നും സുധീപ് പറഞ്ഞു.

also read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

ഇരവിപുരം സ്നേഹധാരാ നഗർ മണിയം പറമ്പിൽ ശിവകുമാറിന്റെയും മഞ്ജുവിന്‍റെയും മകനായ സുധീപ് പാരിപ്പള്ളി വലിയ കൂനമ്പായിക്കുളം കോളജ് ഓഫ് എഞ്ചിനീയറിങ് കോളജിൽ അവസാന വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.