കൊല്ലം: പൊലീസ് ഓട്ടോ തടഞ്ഞതിനെ തുടര്‍ന്ന് രോഗിയായ പിതാവിനെ മകന്‍ ചുമന്നു കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബി.വിനോദ് സംഭവത്തില്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ പൊലിസിന് വീഴ്‌ച പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കുളത്തൂപ്പുഴ സിലോൺമുക്ക് ഇഎസ്‌എം കോളനിയിലെ ജോർജിനെയാണ് പൊലീസ് ഓട്ടോ തടഞ്ഞതോടെ മകൻ റോയിമോൻ എടുത്തുകൊണ്ടുപോയത്. ആശുപത്രിക്ക് പുറത്തിറങ്ങി പൊലീസിനെ കണ്ടതോടെ ഓട്ടോഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങാൻ നിർബന്ധിച്ചു. തുടർന്ന് പിതാവിനെ ചുമന്നു കൊണ്ടു പോവുകയായിരുന്നു.
പൊലീസിനെതിരായ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് റോയ് മോൻ. തന്‍റെ ഓട്ടോറിക്ഷയിൽ അല്ല ആശുപത്രിയിൽ നിന്ന് പിതാവിനെ പുറത്തുകൊണ്ടുവന്നത് റോയി പറഞ്ഞു. ഇയാൾ ഓട്ടോ ഓടിച്ചെത്തി ആശുപത്രിയിൽനിന്ന് മാതാപിതാക്കളെ കൊണ്ടുപോയെന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി റോയി രംഗത്ത് എത്തിയത്.