കൊല്ലം: രാഷ്‌ട്രീയത്തിനതീതമായി എല്ലാ ജനങ്ങളും എന്‍റെ കൊല്ലമെന്ന് പറയുന്ന രീതിയിൽ കൊല്ലത്തെ ഒരു മഹാനഗരമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ഇന്ന് മേയറായി അധികാരമേറ്റ പ്രസന്ന ഏണസ്‌റ്റ്.
എല്ലാവർക്കും ശുദ്ധജലം എത്തിക്കുമെന്നും മാലിന്യ സംസ്ക്കരണത്തിന് മുൻഗണന നൽകുമെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതില്‍ അടിയന്തര നടപടി എടുക്കുമെന്നും മേയർ അറിയിച്ചു. ജില്ലയിലെ സാംസ്‌കാരിക വാണിജ്യ ചരിത്ര പ്രാധാന്യമുള്ള സ്‌മാരകങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്നും ചരിത്ര മ്യൂസിയം നിർമ്മിക്കാന്‍ പദ്ധതിയുണ്ടെന്നും മേയർ വ്യക്തമാക്കി. കൊല്ലം തുറമുഖത്ത് നിന്ന് യാത്രാ കപ്പൽ സർവ്വീസ് തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും നഗരത്തിൽ സംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. മേയറായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു പ്രസന്ന ഏണസ്‌റ്റ്.