കൊല്ലം: കൊട്ടാരക്കരയില്‍ അനധികൃത പാറ ഖനനം നടത്തിയ ക്വാറിയില്‍ പൊലീസ് പരിശോധന നടത്തി. പരിശോധനക്കിടെ 11 ടിപ്പർ ലോറികൾ പിടിച്ചെടുത്തു. നെടുമൺകാവ് സ്വദേശി ബിനുവിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെളിയം പരുത്തിയറയിലുള്ള ക്വാറിയിലാണ് നിയമലംഘനം കണ്ടെത്തിയത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോറികൾ പിടിച്ചെടുത്തത്. റെയ്‌ഡിൽ അനധികൃത പാറ ഖനനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പാസില്ലാതെ പാറ കടത്താൻ ശ്രമിച്ച 11 ടിപ്പർ ലോറികൾ പൂയപ്പള്ളി പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു. പൂയപ്പള്ളി എസ്.ഐ രാജേഷ്, ഗ്രേഡ് എസ്.ഐ രാജൻ, എ.എസ്.ഐ ഉദയകുമാർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തിയത്.
അനധികൃത ഖനനം; 11 ടിപ്പർ ലോറികൾ പിടിച്ചെടുത്തു - illegal mining
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോറികൾ പിടിച്ചെടുത്തത്