ETV Bharat / state

പാടി തീർക്കാനാവാതെ ആ നാദം നിലച്ചു: ഇടവ ബഷീറിന്‍റെ ഖബറടക്കം ഇന്ന് - ഗായകൻ ഇടവ ബഷീറിന്‍റെ ഖബറടക്കം രണ്ടാം കുറ്റി ജുമാ മസ്‌ജിദിൽ

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

ഇടവ ബഷീറിന്‍റെ ഖബറടക്കം ഇന്ന്  അന്തരിച്ച പ്രശസ്‌ത ഗായകൻ ഇടവ ബഷീറിന്‍റെ ഖബറടക്കം  പ്രശസ്‌ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു  ഗായകൻ ഇടവ ബഷീറിന്‍റെ ഖബറടക്കം രണ്ടാം കുറ്റി ജുമാ മസ്‌ജിദിൽ  Edava Basheer funeral today
പാടി തീർക്കാനാവാതെ ആ നാദം നിലച്ചു...ഇടവ ബഷീറിന്‍റെ ഖബറടക്കം ഇന്ന്
author img

By

Published : May 29, 2022, 11:47 AM IST

കൊല്ലം: അന്തരിച്ച പ്രശസ്‌ത ഗായകൻ ഇടവ ബഷീറിന്‍റെ (78) ഖബറടക്കം രണ്ടാം കുറ്റി ജുമാ മസ്‌ജിദിൽ ഇന്ന് വൈകിട്ട് നടക്കും. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

പുതിയ തലമുറക്ക് ഒട്ടും പരിചിതനല്ലാത്ത ഒരു ഗായകനാണ് ശ്രീ ഇടവ ബഷീർ. ഒരു കാലത്ത് തന്‍റെ മാന്ത്രിക ശബ്‌ദം കൊണ്ട് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച ബഷീറിനെ പഴയ തലമുറ എന്തായാലും ഓർക്കുന്നുണ്ടാകും.

ഇടവ എന്ന ചെറു ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്. റേഡിയോ പോലും കേൾക്കാനുള്ള സാഹചര്യം ഇല്ലായിരുന്ന കുട്ടിക്കാലത്ത് അദ്ദേഹത്തെ സംഗീതവുമായി അടുപ്പിച്ചത് നാട്ടുകാർ വിദേശത്തു നിന്ന് കൊണ്ടു വരുന്ന പഴയ റെക്കാഡ് പ്ലെയറുകൾ ആയിരുന്നു. റെക്കാഡ് പ്ലെയറിൽ യേശുദാസിന്‍റെയും റാഫിയുടേയും ഗാനങ്ങൾക്കൊപ്പം പാടിയാണ് ബഷീർ ആദ്യകാലങ്ങളിൽ സംഗീതത്തിൽ പരിശീലനം നടത്തിയിരുന്നത്.

കലയിലും കായിക രംഗത്തും തൽപരനായിരുന്ന ബഷീറിനെ മാതാപിതാക്കൾ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസ സമയത്ത് വിവിധ സംഗീത മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തു. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്‍റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്‍റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്.

മ്യൂസിക് കോളജിൽ പഠനമാരംഭിച്ച ശേഷം, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കിയ ശേഷം, വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു. യേശുദാസായിരുന്നു അവരുടെ പരിപാടി അന്ന് ഉദ്ഘാടനം ചെയ്‌തത്.

ജനങ്ങളുടെ പൾസറിഞ്ഞ് അവരെ ആനന്ദിപ്പിക്കുവാൻ ബഷീറിനു കഴിഞ്ഞു എന്നത് തന്നെയായിരിക്കാം ഗാനമേള രംഗത്തെ അദ്ദേഹത്തിന്‍റെ വിജയ രഹസ്യം. കേരളത്തിലുടനീളം ബഷീറും സംഗീതാലായയും ഗാനമേളകൾ നടത്തി. ഗാനമേളകൾക്കൊപ്പം മാപ്പിളപ്പാട്ടുകളുടെ ഒരു വേറിട്ട ശബ്‌ദം കൂടിയായിരുന്നു ഇടവ ബഷീർ. കുളിർ കോരി പൂനിലാവിൽ, ഈദുൽ ഫിതറിൻ തക്ബീർ നാദം, പെരുന്നാൾ കുരുവീ തുടങ്ങിയവ അവയിൽ ചിലത് മാത്രം.

ഗാനമേളകളിലൂടെ പ്രശസ്‌തനായ ബഷീറിനെ തേടി സിനിമാഗാനങ്ങളും എത്തി. അൻവർ സുബൈർ 'രഘുവംശം' എന്ന ചിത്രം എടുത്തപ്പോൾ ബഷീറിനു പാടുവാൻ അവസരം നൽകി. ഇ ടി ഉമ്മറായിരുന്നു സംഗീത സംവിധായകൻ. മദ്രാസിൽ എവിഎം സ്റ്റുഡിയോയിൽ വച്ച് എസ് ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെൻ വിരൽത്തുമ്പിലെ' എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്‍റെ ആദ്യ ചലച്ചിത്ര ഗാനം. പിന്നീട് അൻവർ സുബൈറിന്‍റെ തന്നെ 'മുക്കുവനെ സ്നേഹിച്ച ഭൂതം' എന്ന സിനിമക്ക് വേണ്ടി കെ ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്‍റെ മാലകൾ' എന്ന ഗാനം സൂപ്പർ ഹിറ്റായതോടെ ഉത്സവപ്പറമ്പുകളുടെ പ്രിയഗായകനെ മലയാളക്കരയാകെ അറിഞ്ഞു.

സിനിമികളിൽ പാടുവാൻ അവസരം ലഭിച്ചുവെങ്കിലും, ബഷീർ ഗാനമേളകൾക്കു തന്നെയാണ് പ്രാധാന്യം നൽകിയത്. കേരളത്തിന്‍റെ അകത്തും പുറത്തും പതിനായിരക്കണക്കിന് ഗാനമേളകൾ അവതരിപ്പിച്ച ബഷീർ ഒരിക്കലും ഗാനമേള പണ സമ്പാദനത്തിനായി ഉപയോഗിച്ചിട്ടില്ല. മലയാള സിനിമയിലെ പല പ്രമുഖ സംഗീതജ്ഞരും അവരുടെ കരിയറിന്‍റെ തുടക്ക കാലത്ത് ബഷീറിനൊപ്പം ഗാനമേളകളിൽ വേദി പങ്കിട്ടിട്ടുണ്ട്.

സംഗീത സംവിധായകൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്‍റെ ട്രൂപ്പിൽ വയലിനിസ്റ്റായി ഒരു പാടു കാലം പ്രവർത്തിച്ചിരുന്നു. ഗാനമേളകൾ കുറവായിരുന്ന സമയത്തും ആൽബങ്ങളിലൂടെയും ജുഗൽബന്ദി പ്രോഗ്രാമുകളിലൂടെയും സംഗീത ലോകത്ത് ബഷീർ സജീവമായിരുന്നു. ഓൾ കേരള മ്യുസീഷ്യൻസ് & ടെക്‌നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ എന്നൊരു സംഘടന ബഷീറും സുഹൃത്തുക്കളും ചേർന്ന് രൂപികരിച്ചു. അതിന്‍റെ പ്രസിഡന്‍റായിരുന്നു അദ്ദേഹം.

ലൈലയും റഷീദയുമാണ് ബഷീറിന്‍റെ ഭാര്യമാർ. അഞ്ച് മക്കൾ. ബീമ, ഉല്ലാസ്, ഉഷസ്സ്, സ്വീറ്റ, ഉന്‍മേഷ്.

Also read: സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.