കൊല്ലം: കൊല്ലം ട്രഷറിയിൽ പെൻഷൻ വിതരണം മുടങ്ങി. സർവറിലെ തകരാറ് മൂലം പെൻഷൻ കിട്ടാതെ പോയത് നൂറ് കണിക്കിനാളുകൾക്കാണ്. സംസ്ഥാന വ്യാപകമായുള്ള തകരാറാണ് സംഭവിച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു. അവധി ദിനത്തിലും ട്രഷറി പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവ് ഉണ്ടായിരിക്കെയാണ് പെൻഷൻ വാങ്ങാൻ നൂറ് കണക്കിന് ആളുകളെത്തിയത്. ടോക്കൻ നൽകിയ ശേഷം ആദ്യ മണിക്കൂറിൽ തന്നെ സർവർ തകരാറിലായി. ഇതോടെ ഇവിടെ എത്തിയ വൃദ്ധരടക്കമുള്ളവർ ബുദ്ധിമുട്ടിലായി. പലരും ചെലവിനായുള്ള പണം പോലും ഇല്ലാതെയാണ് എത്തിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും പുലർച്ചെ എത്തിയവർ പലരും പണം ലഭിക്കാതെ ആയതോടെ മടങ്ങിപ്പോയി. സർവർ തകരാര്‍ പെൻഷൻകാരെ വലയ്ക്കുന്നത് നിത്യ സംഭവമാണ്. ഇതേതുടര്‍ന്ന് പെൻഷൻ സംഘടനകൾ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധിച്ചു.
കൊല്ലം ട്രഷറിയിൽ പെൻഷൻ വിതരണം മുടങ്ങി - പെൻഷൻ തുക മുടങ്ങി
ടോക്കൻ നൽകിയ ശേഷം ആദ്യ മണിക്കൂറിൽ തന്നെ സർവർ തകരാറിലായി.