തൃശ്ശൂര്‍: അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂക്കാവ് സ്വദേശി പടിഞ്ഞാറൂട്ട് വീട്ടിൽ വിപിൻ (26) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഇയാള്‍ ബാങ്ക് ലോണിന് അപേക്ഷിച്ചിരുന്നു. അവസാന നിമിഷം ബാങ്ക് വായ്പ നിഷേധിച്ചു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് സെന്‍റ് ഭൂമി മാത്രമേ കൈവശമുള്ളൂ എന്നതിനാൽ സഹകരണ ബാങ്കുകളോ, സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കില്ല. ഇതേ തുടർന്ന് പുതുതലമുറ ബാങ്കിൽ നിന്നും വായ്പ അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചതായി അറിയിച്ചിരുന്നതായി പറയുന്നു. ഇതനുസരിച്ച് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയേയും കൂട്ടി ജുവലറിയിലെത്തി ആഭരണങ്ങളെടുത്തോളാനും പണവുമായി ഉടനെത്താമെന്നും അറിയിച്ചു.
Also Read: India COVID Updates: രാജ്യത്ത് 6,822 പേര്‍ക്ക് കൂടി കൊവിഡ്; 220 മരണം
ബാങ്കിലെത്തിയെങ്കിലും വായ്‌പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. ജുവലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായി. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.