കൊല്ലം: നിരവധി മോഷണ കേസുകളിലെ പ്രതി കൊട്ടാരക്കരയിൽ പിടിയിൽ. മാങ്കോട് സ്വദേശി മോഹനനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കടകളുടെ പൂട്ട് പൊളിച്ച് അകത്തുകയറുകയാണ് ഇയാളുടെ മോഷണ രീതി. വാളകത്തുള്ള സത്യൻ, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സജീവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംശയാസ്‌പദമായ സാഹചര്യത്തില്‍ പ്രതിയെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന മുതലുകൾ മോഷ്ടിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് കൊട്ടാരക്കര എസ്ഐമാരായ രാജീവ്, സാബുജി മാസ് എന്നിവർ ചേർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.