ETV Bharat / state

നാടിന്‍റെ നൊമ്പരമായി ആദിത്യയുടെ മരണം - പത്തനാപുരം ബ്ലോക്ക്

വീട്ടിലെ മണ്ണ് തേച്ച തറയിലെ മാളത്തിലിരുന്ന പാമ്പിന്‍റെ കടിയേറ്റാണ് പിഞ്ചു ബാലികയുടെ മരണം.

death of 10-year-old girl pathanapuram  pathanapuram  kollam  നാടിന്‍റെ നൊമ്പരമായി മാറുകയാണ് ആദിത്യ  കൊല്ലം  പത്തനാപുരം ബ്ലോക്ക്  പാമ്പിന്‍റെ കടിയേറ്റാണ് ബാലിക മരണപ്പെട്ടത്.
നാടിന്‍റെ നൊമ്പരമായി മാറുകയാണ് ആദിത്യയെന്ന പത്ത് വയസുകാരിയുടെ മരണം
author img

By

Published : Oct 5, 2020, 3:56 PM IST

കൊല്ലം: നാടിന്‍റെ നൊമ്പരമായി മാറുകയാണ് ആദിത്യയെന്ന പത്ത് വയസുകാരിയുടെ മരണം. വീട്ടിലെ മണ്ണ് തേച്ച തറയിലെ മാളത്തിലിരുന്ന പാമ്പിന്‍റെ കടിയേറ്റാണ് മാങ്കോട് ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ മരിച്ചത്.

നാടിന്‍റെ നൊമ്പരമായി മാറുകയാണ് ആദിത്യയെന്ന പത്ത് വയസുകാരിയുടെ മരണം

1990-ൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട്ടിലാണ് ആദിത്യയുടെ കുടുംബത്തിന്‍റെ താമസം. അടച്ചുറപ്പില്ലാത്ത നാശത്തിന്‍റെ വക്കിലെത്തിയ വീടിന് അറ്റകുറ്റപണിക്കുള്ള സഹായം പോലും ഗ്രാമസഭകളില്‍ നിന്ന് ലഭിച്ചട്ടില്ല. തറയും ഭിത്തിയും മേൽക്കൂരയും ഒരു പോലെ തകർന്ന വീടിന്‍റെ മുകൾഭാഗം പ്ലാസ്റ്റിക് കെട്ടിയാണ് ചോർച്ചയില്‍ നിന്ന് രക്ഷ നേടുന്നത്. എന്നിരുന്നാലും മഴപെയ്താല്‍ വീട് ചോരും. മണ്ണു തേച്ച തറയിലെ മാളത്തിലുണ്ടായിരുന്ന പാമ്പാണ് തറയിൽ കിടന്നുറങ്ങിയ ആദിത്യയെ കടിച്ചത്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് അപേക്ഷകള്‍ നല്‍കിയെങ്കിലും വീടെന്ന സ്വപ്നം ഈ കുടുംബത്തിന് അന്യമാവുകയായിരുന്നു. ലൈഫ് മിഷന്‍ വഴി എല്ലാവര്‍ക്കും വീടുകള്‍ നല്‍കിയെന്ന് അധിക്യതര്‍ പറയുമ്പോഴാണ് നിര്‍ദ്ധന പട്ടികജാതി കുടുംബത്തിലെ പിഞ്ചു ബാലിക പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.