കൊല്ലം: കിഴക്കേക്കല്ലട സിപിഐ നേതാവ് കല്ലട ജെ.ക്ലീറ്റസിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസിലേക്ക് മാറാന്‍ തീരുമാനം. സിപിഐ ഉള്‍പ്പെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിലേക്ക് മാറാന്‍ തീരുമാനിച്ചതായി കല്ലട ജെ.ക്ലീറ്റസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ എന്നീ നിയോജക മണ്ഡലത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവരാണ് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ കിഴക്കേക്കല്ലട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും സിപിഐയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കല്ലട ജെ.ക്ലീറ്റസിനും പ്രവർത്തകർക്കും പാർട്ടിമെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിക്കും. പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, ആദിക്കാട്ട് മനോജ്, ഇ ഇക്ബാൽ കുട്ടി, തോപ്പിൽ നിസാർ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.