കൊല്ലം: സിപിഐയിൽ സീറ്റു നിഷേധിച്ചതോടെ പ്രതിഷേധവുമായി പ്രവർത്തകർ. എഐവൈഎഫ് കൊല്ലം സിറ്റി സെക്രട്ടറി വി. വിനേഷിന് സീറ്റ് നിഷേധിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. കൊല്ലം കോർപ്പറേഷൻ ഇരുപതാം ഡിവിഷൻ സ്ഥാനാർഥിയായി പ്രാദേശിക ഘടകങ്ങൾ നിശ്ചയിച്ചിരുന്ന വിനേഷിനെ ഒഴിവാക്കി സിപിഐ മണ്ഡലം സെക്രട്ടറി ബിജുവിനെ സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനെതിരെയാണ് ജില്ലയിലെ ഒരു വിഭാഗം സിപിഐ-എഐവൈഎഫ് നേതാക്കൾ പ്രവർത്തകരുമായി സിപിഐ ജില്ലാ കമ്മറ്റി ഓഫിസിൽ പ്രതിഷേധവുമായെത്തിയത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന നേതാക്കളുടെ ഉറപ്പോടെ പ്രവർത്തകർ മടങ്ങി.
കൊല്ലത്ത് സിപിഐ സീറ്റു തർക്കം - cpi seat Dispute kollam news
സിപിഐ ജില്ലാ കമ്മറ്റി ഓഫിസിൽ പ്രതിഷേധവുമായി സിപിഐ-എഐവൈഎഫ് നേതാക്കൾ
![കൊല്ലത്ത് സിപിഐ സീറ്റു തർക്കം സിപിഐ വിഭാഗീയത കൊല്ലം വാർത്ത കൊല്ലം സിപിഐ സീറ്റു തർക്കം വാർത്ത cpi seat Dispute kollam news kollam cpi Sectarianism news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9550188-thumbnail-3x2-cpi.jpg?imwidth=3840)