കൊല്ലം: ജില്ലയിൽ ഇന്ന് 679 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. നാലു പേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 669 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാരംകോഡ് സ്വദേശി ചക്രപാണി, കിളിക്കൊല്ലൂർ സ്വദേശി ശ്രീകണ്ഠൻ നായർ എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 729 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5874 ആയി.