കൊല്ലം: കൊവിഡ് മുക്തനായ വയോധികൻ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ തുടർ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ചകിരിക്കട സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. 82 വയസായിരുന്നു.
നേരത്തേ ശ്വാസകോശ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് 10 ദിവസം മുമ്പ് പരിശോധനാഫലം നെഗറ്റീവ് ആയി. എന്നാല്‍ ശ്വാസകോശ രോഗത്തിന് തുടർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.