കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ജില്ലാ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് 102 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിരവധി ആളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. 1255 കൊവിഡ് മരണം രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്താണ് (371). അതേസമയം കൊല്ലം ജില്ലയിൽ ഇന്നലെ 671 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 669 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 540 പേർ രോഗമുക്തി നേടി.
കൊല്ലം ജില്ലയിൽ കൊവിഡ് മരണം 100 കടന്നു
ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 669 പേർക്കും കൊവിഡ് സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.