കൊല്ലം: കരുനാഗപ്പള്ളിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശികളായ സാബു, ഷീജ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ നിലയിലായിരുന്നു മൃതദേഹം. മകൻ അഭിനവാണ് ഇന്ന് (വ്യാഴം) രാവിലെ ഇരുവരേയും മരിച്ച നിലയിൽ കണ്ടത്.
സാബുവിന്റെയും ഷീജയുടെയും ശരീരത്തിൽ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നുവെന്നും ഇക്കാരണത്താൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.