കൊല്ലം: കൊട്ടാരക്കര പനവേലിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയ്‌ക്ക് 2.30 യോടെയാണ് അപകടം.
നിയന്ത്രണം വിട്ട കാർ കെഎസ്‌ആര്‍ടിസി ബസിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാർ ഇടിച്ചത്. ബസ് യാത്രക്കാരില്‍ പരിക്ക് പറ്റിയവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് .