കൊല്ലം: വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി നെൽസനാണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. സി ഐ ജയകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നെൽസൺ പിടിയിലായത്. വീടിനുള്ളിൽ നിന്നും വാറ്റുപകരണങ്ങളും ഒരു ലിറ്റർ ചാരായവും പൊലീസ് പിടികൂടി. പുതുവർഷാഘോഷ ദിനത്തില്‍ വിൽപ്പനക്കായാണ് പ്രതി ചാരായം നിർമ്മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടിൽ വ്യാജ മദ്യനിർമ്മാണം; കൊല്ലത്ത് ഒരാൾ പിടിയിൽ - കൊല്ലത്ത് ഒരാൾ പിടിയിൽ
കൊല്ലം കുണ്ടറയില്‍ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ പടപ്പക്കര സ്വദേശി നെൽസണ്‍ പൊലീസ് പിടിയിലായി.
വീട്ടിൽ വ്യാജ മദ്യനിർമ്മാണം; കൊല്ലത്ത് ഒരാൾ പിടിയിൽ