ETV Bharat / state

കുണ്ടറയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറി - കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിനെ തോൽപ്പിക്കാനുള്ള ശ്രമമാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്‍റ്‌ കല്ലട ഫ്രാൻസിസ് നടത്തുന്നതെന്ന് യോഗത്തിൽ ആരോപണമുയർന്നു

Kerala Congress  Kundara  കുണ്ടറ  കേരള കോൺഗ്രസ് ജേക്കബ് വിഭാഗം  clashes in Kerala Congress
കുണ്ടറയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറി
author img

By

Published : Mar 31, 2021, 7:13 PM IST

Updated : Mar 31, 2021, 7:23 PM IST

കൊല്ലം: കുണ്ടറയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറി. കോൺഗ്രസ് ജേക്കബ് വിഭാഗം കൊല്ലം ജില്ല പ്രസിഡന്‍റ്‌ കല്ലട ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ പ്രവർത്തിക്കുന്നതായി ആരോപണമുയർത്തി കുണ്ടറ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ യോഗം കൂടി. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിനെ തോൽപ്പിക്കാനുള്ള ശ്രമമാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്‍റ്‌ കല്ലട ഫ്രാൻസിസ് നടത്തുന്നതെന്ന് യോഗത്തിൽ ആരോപണമുയർന്നു.

കുണ്ടറയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറി

യുഡിഎഫ് സ്ഥാനാർഥി ലിസ്റ്റിലെ ആദ്യ പേരുകാരൻ സ്ഥാനാർഥി ആകാത്തതിനാൽ കുണ്ടറയിലെ ജേക്കബ് വിഭാഗം പ്രവർത്തകരോട് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കേണ്ട എന്ന് കല്ലട ഫ്രാൻസിസ് പറഞ്ഞതായും യോഗത്തിൽ പ്രവർത്തകർ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറയിൽ നടക്കുന്ന യുഡിഎഫ് യോഗങ്ങളിൽ നിന്നും കല്ലട ഫ്രാൻസിസിനെ ഒഴിവാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് മയൂരി പറഞ്ഞു.

യോഗത്തിൽ കുണ്ടറ നിയോജകമണ്ഡലം സെക്രട്ടറി സുകുമാരൻ മാമ്പുഴ, പേരയം മണ്ഡലം പ്രസിഡന്‍റ്‌ പടപ്പക്കര ബോസ്കോ, സെക്രട്ടറി ബെഞ്ചമിൻ, പെരിനാട് മണ്ഡലം പ്രസിഡന്‍റ്‌ ജോൺ ലോറൻസ്, സെക്രട്ടറി ഹിമ, കൊറ്റങ്കര മണ്ഡലം പ്രസിഡന്‍റ്‌ ഷമീർ, നെടുമ്പന മണ്ഡലം പ്രസിഡന്‍റ്‌ സച്ചു, സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Mar 31, 2021, 7:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.