ETV Bharat / state

തൊഴില്‍ നല്‍കുന്നവർക്കെ വോട്ട് ചെയ്യൂവെന്ന് കശുവണ്ടി തൊഴിലാളികൾ - കൊല്ലം

എല്ലാ സ്ഥാനാർഥികൾക്കും തലവേദനയായി കശുവണ്ടി മേഖലയുടെ തകർച്ച.

തൊഴില്‍ നല്‍കുന്നവർക്കെ വോട്ട് ചെയ്യൂവെന്ന് കശുവണ്ടി തൊഴിലാളികൾ
author img

By

Published : Apr 9, 2019, 4:59 AM IST

കൊല്ലം: കശുവണ്ടി മേഖലയുടെ തകർച്ച കൊല്ലത്തെ എല്ലാ സ്ഥാനാർഥികൾക്കും ഒരുപോലെ തലവേദനയാകും. പകുതിയിലേറെ കശുവണ്ടി ഫാക്ടറികളാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടെ പൂട്ടിപ്പോയത്. തങ്ങളെ സഹായിക്കുന്നവർക്ക് മാത്രമേ ഇനി വോട്ടു ചെയ്യൂ എന്ന് തുറന്നടിക്കുകയാണ് കൊല്ലത്തെ തൊഴിലാളി സ്ത്രീകൾ.

തൊഴില്‍ നല്‍കുന്നവർക്കെ വോട്ട് ചെയ്യൂവെന്ന് കശുവണ്ടി തൊഴിലാളികൾ

2006 ൽ തോട്ടണ്ടിയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ 9.4 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ആരംഭിച്ചതാണ് കൊല്ലത്തെ കശുവണ്ടി വ്യവസായത്തിന്‍റെ ദുരന്തം. തോട്ടണ്ടിയുടെ ലഭ്യത കുറഞ്ഞതോടെ ഉത്പാദനച്ചെലവ് കൂടി. പകുതിയിലേറെ ഫാക്ടറികൾ പൂട്ടിപ്പോകുകയും പതിനായിരക്കണക്കിന് വനിതകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. കടം കയറിയ ചില ഫാക്ടറി ഉടമകൾ ആത്മഹത്യചെയ്തു. ഈ പ്രതിസന്ധിക്ക് ഉത്തരമില്ലാതെ കൊല്ലത്തെ സ്ഥാനാർഥികൾക്ക് തൊഴിലാളികളോട് വോട്ട് ചോദിക്കാനും ആവില്ല.

കശുവണ്ടി വികസന കോർപറേഷന്‍റെയും കാപെക്സിന്‍റെയും കീഴിലുള്ള ചില ഫാക്ടറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചെറുകിട ഫാക്ടറി ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ തന്നെ തുടരുകയും ചെയ്യുന്നു. ആഭ്യന്തര ഉത്പാദനത്തിലെ വർദ്ധനവും ഇറക്കുമതി നയത്തിലെ ഇളവും ആണ് കശുവണ്ടി മേഖല കാത്തിരിക്കുന്നത്. സഹായിക്കുന്നവർക്കേ വോട്ട് ചെയ്യൂ എന്ന് തൊഴിലാളികൾ വ്യക്തമാക്കുകയും ചെയ്യുന്നു.

Intro:കശുവണ്ടി മേഖലയുടെ തകർച്ച കൊല്ലത്തെ എല്ലാ സ്ഥാനാർഥികൾക്കും ഒരുപോലെ തലവേദനയാകും. പകുതിയിലേറെ കശുവണ്ടി ഫാക്ടറികളാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടെ പൂട്ടിപ്പോയത്. തങ്ങളെ സഹായിക്കുന്നവർക്ക് മാത്രമേ ഇനി വോട്ടു ചെയ്യൂ എന്ന് തുറന്നടിക്കുകയാണ് കൊല്ലത്തെ തൊഴിലാളി സ്ത്രീകൾ.

Body:vo

hold കശുവണ്ടിയുടെ യും തൊഴിലാളികൾ പണിയെടുക്കുന്നത് ദൃശ്യങ്ങൾ വിത്ത് മ്യൂസിക്

2006 ൽ തോട്ടണ്ടിയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ 9.4 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ആരംഭിച്ചതാണ് കൊല്ലത്തെ കശുവണ്ടി വ്യവസായത്തിന്റെ ദുരന്തം. തോട്ടണ്ടിയുടെ ലഭ്യത കുറഞ്ഞതോടെ ഉത്പാദനച്ചെലവ് കൂടി. പകുതിയിലേറെ ഫാക്ടറികൾ പൂട്ടിപ്പോയി. പതിനായിരക്കണക്കിന് വനിതകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.

byte 1

കടം കയറിയ ചില ഫാക്ടറി ഉടമകൾ ആത്മഹത്യചെയ്തു. ഈ പ്രതിസന്ധിക്ക് ഉത്തര മില്ലാതെ കൊല്ലത്തെ സ്ഥാനാർത്ഥികൾക്ക് തൊഴിലാളികളോട് വോട്ട് ചോദിക്കാനും ആവില്ല.

byte 2

കശുവണ്ടി വികസന കോർപറേഷന്റെയും കാപെക്സിന്റെയും കീഴിലുള്ള ചില ഫാക്ടറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചെറുകിട ഫാക്ടറി ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ തന്നെ തുടരുകയും ചെയ്യുന്നു.

byte 3

Conclusion:ആഭ്യന്തര ഉത്പാദനത്തിലെ വർദ്ധനവും ഇറക്കുമതി നയത്തിലെ ഇളവും ആണ് കശുവണ്ടി മേഖല കാത്തിരിക്കുന്നത്. സഹായിക്കുന്നവർക്കേ വോട്ട് ചെയ്യൂ എന്ന് തൊഴിലാളികൾ വ്യക്തമാക്കുകയും ചെയ്യുന്നു.

ഇ ടി വി ഭാരത്
കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.