ETV Bharat / state

കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്യാന്‍ കൊല്ലത്തെ ഇരു സ്ഥാനാര്‍ഥികളും ഒരുമിച്ചെത്തി

കൊല്ലം പ്രസ്ക്ലബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് നടത്തുന്ന പ്രദർശനമാണ് എൻ കെ പ്രേമചന്ദ്രനും കെ എൻ ബാലഗോപാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്തത്

കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു
author img

By

Published : May 20, 2019, 8:58 PM IST

Updated : May 20, 2019, 10:30 PM IST

കൊല്ലം: തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം ഉദ്ഘാടനം ചെയ്ത് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളായ എൻ കെ പ്രേമചന്ദ്രനും കെ എൻ ബാലഗോപാലും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രസ്ക്ലബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് നടത്തുന്ന പ്രദർശനമാണ് ഇന്ന് ഇരു സ്ഥാനാർഥികളും ചേർന്ന് ഉദ്ഘാടനം ചെയ്തത്. 'കൊല്ലത്ത് ചിരിപ്പൂരം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ നൂറോളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം ഉണ്ടാവുക.
കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ചും ഇരു സ്ഥാനാഥികളും പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളയുന്നില്ല എങ്കിലും പൂർണമായ ഫലം വോട്ടെണ്ണലിനു ശേഷമെ അറിയാനാകൂവെന്ന് എൽ ഡി എഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ പറഞ്ഞു. ഏജൻസികളുടെ ഫലങ്ങൾ സമ്മിശ്രമാണ്. കൊല്ലം മണ്ഡലത്തിൽ ഉൾപ്പെടെ ഇടതുപക്ഷ മുന്നണി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ അടിസ്ഥാനത്തിലുളള എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ബിജെപിക്ക് മുൻകൈ ലഭിക്കുമെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും ബാലഗോപാൽ പ്രതികരിച്ചു.

എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായി വിശ്വസനീയമല്ല . യുപിഎക്കും എൻഡിഎക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു പാർലമെന്‍റ് വരുമെന്നാണ് പ്രതീക്ഷ . ഈ സാഹചര്യത്തിൽ മതേതര ജനാധിപപത്യപാർട്ടികൾ ഒന്നിച്ചാൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യോജിച്ചാൽ യുപിഎയുടെ ഒരു സർക്കാരുണ്ടാകുമെന്നാണ് തന്‍റെ വ്യക്തിപരമായ വിലയിരുത്തലെന്നും യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഒരു എക്സിറ്റ് പോളിലും പാർട്ടിയുടേയും തെരഞ്ഞെടുപ്പിന്‍റെയും അടിയൊഴുക്കുകൾ പ്രതിഫലിക്കാറില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്ത് കൊല്ലത്തെ സ്ഥാനാർഥികൾ

Intro:കൊല്ലത്ത് ചിരിപൂരം ഒരുക്കി കാർട്ടൂൺ കാരിക്കേച്ചർ പ്രദർശനം

Body:സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രസ് ക്ലബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നു നടത്തുന്ന തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർ ശനം കൊല്ലം പ്രസ് ക്ലബിൽ ആരംഭിച്ചു. കൊല്ലത്ത് ചിരിപ്പൂരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ നൂറോളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ എൻ.കെ. പ്രേമചന്ദ്രനും കെ.എൻ. ബാലഗോപാലും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം ഉണ്ടാവുക.

Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : May 20, 2019, 10:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.