കൊല്ലം: തിരുമുക്ക് - പരവൂർ റോഡിൽ മീനാട് പാലത്തിന് സമീപം പൂക്കാൻ പാകമായ ഇലകളോടുകൂടിയ 75 സെന്‍റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് ചാത്തന്നൂർ എക്‌സൈസ് റെയ്ഞ്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കഞ്ചാവ് ചെടി കണ്ട നാട്ടുകാർ സംശയത്തെ തുടർന്ന് എക്‌സൈസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും കഞ്ചാവ് നട്ടുവളർത്തിയ ആളെ ഉടനെ തന്നെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.
ALSO READ: നവദമ്പതികളാണോ? ഇവിടെയെത്തിയാല്‍ നിര്‍ബന്ധമായും വൃക്ഷത്തൈ നടണം!
റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ നിഷാദ് എസ്, വിനോദ് ആർ ജി, പ്രശാന്ത് പി മാത്യൂസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ രാജ്, വിഷ്‌ണു ഒ എസ്, ഡ്രൈവർ ബിനോജ് എന്നിവർ പങ്കെടുത്തു.