ETV Bharat / state

ഡ്യൂട്ടി ഡോക്‌ടർക്ക് രോഗിക്കൊപ്പമെത്തിയ ആളുടെ ക്രൂര മർദനം - ഡ്യൂട്ടി ഡോക്‌ടറെ ആക്രമിച്ചു

യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമമെന്ന് അക്രമത്തിനിരയായ ഡോക്‌ടർ അനീഷ് പി.ജോർജ് പറഞ്ഞു.

bystander attacked duty doctor in kollam  doctor attacked by bystander  ഡ്യൂട്ടി ഡോക്‌ടറെ ആക്രമിച്ചു  ഡോക്‌ടർക്ക് മർദനം
ഡ്യൂട്ടി ഡോക്‌ടർക്ക് രോഗിക്കൊപ്പമെത്തിയ ആളുടെ ക്രൂര മർദനം
author img

By

Published : Jan 30, 2022, 10:52 AM IST

കൊല്ലം: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടർക്ക് രോഗിയുടെ ഒപ്പമെത്തിയയാളുടെ ക്രൂര മർദനം. പത്തനാപുരം താലൂക്ക് ആശുപത്രിയിലാണ് സംഭവം. അസിസ്റ്റന്‍റ് സര്‍ജന്‍ കുണ്ടറ സ്വദേശി അനീഷ് പി.ജോര്‍ജിനാണ് മര്‍ദനമേറ്റത്.

ഡ്യൂട്ടി ഡോക്‌ടർക്ക് രോഗിക്കൊപ്പമെത്തിയ ആളുടെ ക്രൂര മർദനം

അപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പമെത്തിയ പിടവൂര്‍ സ്വദേശി രാജേഷാണ് ഡോക്‌ടറെ കയ്യേറ്റം ചെയ്‌തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ഡോക്‌ടറുടെ മുഖത്തടിച്ച രാജേഷ് ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്‌സിനെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്‌തു.

യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമമെന്ന് അക്രമത്തിനിരയായ ഡോക്‌ടർ അനീഷ് പി.ജോർജ് പറഞ്ഞു.ഡോക്‌ടറുടെ പരാതിയില്‍ കേസെടുത്ത പത്തനാപുരം പൊലീസ് മണിക്കൂറുകൾക്കകം തന്നെ രാജേഷിനെ കസ്റ്റഡിയല്‍ എടുത്തു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇയാളെ ഞായറാഴ്‌ച പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കും. മർദനമേറ്റ ഡോക്‌ടർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

Also read: വളർത്തു പൂച്ചയെ കൊന്നു; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.