കൊല്ലം : അഴീക്കൽ തീരത്ത് ഭീമൻ തിമിംഗലത്തിന്‍റെ ശരീരം കരയ്‌ക്കടിഞ്ഞു. ഏകദേശം 20 അടിക്ക് മുകളിൽ നീളമുള്ള തിമിംഗലത്തിന് 2000 കിലോ ഭാരം കണക്കാക്കുന്നു. ഞായറാഴ്‌ച വൈകിട്ടോടെയാണ് അഴീക്കൽ ബീച്ചിൽ തിമിംഗലത്തിന്‍റെ ശരീരം അടിഞ്ഞത്.
അഴുകി തുടങ്ങിയ തിമിംഗലത്തിൻ്റെ ശരീര ഭാഗങ്ങൾ അടർന്നുതുടങ്ങിയിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം മൂലം പരിസരവാസികൾ ബന്ധുവീടുകളിലേക്ക് മാറി.
also read: നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസിലെ കവർച്ച ; മോഷ്‌ടാവ് അസ്‌കര്‍ ബാഗ്ഷാ
ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബീച്ചിനോട് ചേർന്ന പാറക്കെട്ടിലാണ് തിമിംഗലത്തിൻ്റെ ശരീര ഭാഗങ്ങൾ അടിഞ്ഞിരിക്കുന്നത്. ഏറെ വൈകിയതിനാൽ തിമിംഗലത്തെ മറവ് ചെയ്യുന്നത് ദുഷ്‌കരമാണെന്ന് അധികൃതർ പറഞ്ഞു.
ബീച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡാണ് ഓച്ചിറ പൊലീസിനെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിച്ചത്. ആദ്യമായാണ് കൂറ്റൻ തിമിംഗലം അഴീക്കൽ മേഖലയിൽ കരയ്ക്കടിയുന്നതെന്ന് പരിസരവാസികൾ പറയുന്നു.