കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൗണ്ട് താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അപർണ.
അപകടം നടന്ന പത്തനാപുരം വെളളാറമൺ കടവിൽ നിന്ന് 2 കിലോമീറ്റർ മാറിയാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട് ചൂണ്ട ഇടാൻ എത്തിയവരാണ് മൃതദേഹം കരക്കെത്തിച്ചത്. ശേഷം ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.
ഫയർ ഫോഴ്സെത്തി ബോട്ടിൽ മൃതദേഹം വെളളാറമൺ കടവിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് കൂടൽ സ്വദേശിനി അപർണ വെളളാറമണ്‍ സ്വദേശിനി അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവർക്കൊപ്പം കല്ലടയാറിന്‍റെ തീരത്ത് ഫോട്ടോ എടുക്കാൻ പോയത്. സെൽഫി എടുക്കുന്നതിനിടെ അഭിനവ് കാൽ വഴുതി ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെ മറ്റ് രണ്ട് പേരും ഒഴുക്കിൽ പെടുകയായിരുന്നു.
അനുഗ്രഹയും അഭിനവും രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 6 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും അപർണയെ കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതോടെ അവസാനിപ്പിച്ച തെരച്ചിൽ രാവിലെയാണ് പുനരാരംഭിച്ചത്.
Also Read സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ വീണു ; ഒരു പെണ്‍കുട്ടിയെ കാണാനില്ല